ഉത്തരേന്ത്യയെ കോൺഗ്രസ് വിമുക്തമാക്കാനുള്ള നീക്കങ്ങളുമായി ബിജെപി, ഹിമാചലിൽ നിർണ്ണായക നീക്കങ്ങൾ

Advertisement

ഹിമാചൽ പ്രദേശ്:
ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരണം ഉള്ള ഏക സംസ്ഥാനമായ ഹിമാചലിൽ ഭരണം പിടിക്കാൻ നീക്കങ്ങളുമായി ബിജെപി.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അറിയിച്ച ഗവർണറെ കാണും.
ഹിമാചൽ പ്രദേശിൽ ക്രോസ് വോട്ട് ചെയ്തത് 6 കോൺഗ്രസ് എംഎൽഎമാർ അടക്കം ഒൻപത് പേരാണ്.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 എഎൽഎമാരാണ് കോൺഗ്രസിനുള്ളത്.
കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചത്.
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്.
കുറ്മാറിയ എം എൽ എ മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.
ഭുപിന്ദർ സിംഗ് ഹുഢ യും ഡി കെ ശിവകുമാറൂം കോൺഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം ആരംഭിച്ചു. എംഎൽഎമാരുമായി ആശയവിനിമയം നടത്തിയതായി സൂചന
അത്യപ്‌തി പരിഹരിക്കാൻ എല്ലാ സാധ്യതകളും ചർച്ച ചെയ്യാം എന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകുന്നു.

Advertisement