ഹിമാചൽ പ്രദേശ് സർക്കാരിനുള്ള പ്രതിസന്ധി തുടരുന്നു

Advertisement

സിംല. ഹിമാചൽ പ്രദേശ് സർക്കാരിനുള്ള പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു വിനെ മാറ്റാൻ സമർദ്ദം ശക്തമാക്കുകയാണ് മുൻമുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകൻ  വിക്രമാദിത്യ സിംഗ്.  രാജി സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം തൻ്റെ രാജി അംഗീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും, എന്നാൽ ഹൈക്കമാന്റിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. ഡി കെ ശിവകുമാർ, ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിങ് ഹൂഡ  ഷിംലയിൽ തുടരുകയാണ്.  ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കാം എന്ന ഫോർമുല ഹൈക്കമാന്റിന്റെ പരിഗണനയിൽ ഉണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത 6 വിമത എംഎൽഎമാരും, കഴിഞ്ഞദിവസം സ്പീക്കർക്ക് മുന്നിൽ തങ്ങളുടെ വാദം അവതരിപ്പിച്ചിരുന്നു. കൂറുമാറ്റം നിരോധന നിയമം ബാധകമാകില്ല എന്നാണ് വിമതരുടെ വാദം.  വിമതർക്കെതിരായ നടപടിയിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. സർക്കാരിനുള്ള പ്രതിസന്ധി മറികടക്കാൻ സമവായത്തിനുള്ള പരമാവധി സാധ്യതകളും പരിശോധിക്കാൻ ആണ് നേതൃത്വത്തിന്റെ തീരുമാനം.

Advertisement