പൂര്‍വ്വഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖല, സിക്കിമില്‍ ആദ്യ റെയില്‍വേ സ്റ്റേഷന്‍ വരുന്നു

Advertisement

ഗാംഗ്ടോക്ക്: പൂര്‍വ്വഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലകളില്‍ ഒന്നായ സിക്കിമില്‍ ആദ്യമായി റെയില്‍വേ സ്റ്റേഷന്‍ വരുന്നു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടു. റാംഗ്പോയിലാണ് സിക്കിമിലെ ആദ്യത്തെ റെയില്‍വേസ്റ്റേഷന്‍ വരുന്നത്. 41,000 കോടി രൂപയുടെ പദ്ധതിയ്ക്കാണ് മോദി തുടക്കമിട്ടിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ നെറ്റ്വര്‍ക്ക് ഇല്ലാത്ത സംസ്ഥാനമാണ് സിക്കിം. ഈ പദ്ധതി മൂന്ന് ഘട്ടമായിട്ടാണ് നടപ്പാക്കുന്നത്. സെവോക്കില്‍ നിന്നും റാംഗ്പോ വരെയുള്ള ആദ്യഘട്ടവും റാംഗ്പോയില്‍ നിന്നും ഗാംഗ്ടോക്ക് വരെയുള്ള രണ്ടാം ഘട്ടവുമാണ്. അവസാനമായി ഗാംഗ്ടോക്കില്‍ നിന്നും നാതുല വരെയുള്ള മൂന്നാംഘട്ടവും. റാംഗ്പോ റെയില്‍വേ സ്റ്റേഷന്‍ വരുന്നത് സിക്കിമിന്റെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

വരാന്‍ പോകുന്ന സ്റ്റേഷന്‍ സെവോക്കില്‍ നിന്നും പശ്ചിമബംഗാളിലെ സിലിഗുരി വരെ 45 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ലൈനുമായി ബന്ധിപ്പിച്ചായിരിക്കും. 14 ടണലും 22 പാലങ്ങളും പദ്ധതിയിലുണ്ട്. 2024 ല്‍ തന്നെ പണി പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.

മണ്ണിടിച്ചില്‍ പോലെയുള്ള മറ്റു പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ 2025 വരെ നീണ്ടേക്കാമെന്നുമാണ് പറയുന്നത്. അസാം ലിങ്ക് പ്രൊജ്കടിന്റെ തുടക്കഭാഗമായിട്ടാണ് സെവോക്ക് നില കൊള്ളുന്നത്. സിലിഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരമുണ്ട്. സെവോക് റാംഗ്പോ പദ്ധതി 45 കി.മീ. നീളും. ഇതില്‍ 3.5 കി.മീ സിക്കിമിലൂടെ പോകും. ബാക്കി 45 കി.മീ. പശ്ചിമ ബംഗാളിലൂടെയാണ്.

Advertisement