ഭോപാല്‍. മധ്യപ്രദേശിൽ പിക്അപ് നിലതെറ്റി മറിഞ്ഞ വൻ അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടു.21 പേർക്ക് പരിക്കേറ്റു.ഡിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമായിരുന്നു അപകടം.ഗോധ്ഭാരായി’ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ പ്രാദേശിക ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.