ലോക് സഭ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ ഇടത് പാർട്ടികൾ നാല് സീറ്റുകളിൽ മത്സരിയ്ക്കും

Advertisement

ചെന്നൈ. ലോക് സഭ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ ഇടത് പാർട്ടികൾ നാല് സീറ്റുകളിൽ മത്സരിയ്ക്കും. ഡിഎംകെ സഖ്യത്തിൽ സിപിഐഎം, സിപിഐ പാർട്ടികൾ രണ്ടു വീതം സീറ്റുകളിലാണ് മത്സരിയ്ക്കുക. കോയമ്പത്തൂരും മധുരയുമാണ് സിപിഐഎമ്മിൻ്റെ സിറ്റിങ് സീറ്റുകൾ. സിപിഐ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് തിരുപ്പൂരും നാഗപട്ടണത്തുമാണ്. ഇതേ മണ്ഡലങ്ങളായിരിക്കും വീണ്ടും നൽകുകയെന്നാണ് സൂചന. എന്നാൽ സിപിഐഎം കോയമ്പത്തൂർ ഒഴിവാക്കി മറ്റൊരു മണ്ഡലം തരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.