1993ലെ മുബൈ ട്രെയിൻ സ്ഫോടന പരമ്പര കേസുകളിൽ അറസ്റ്റ് ചെയ്ത ലഷ്‍കറെ ത്വയ്യിബ ഭീകരൻ അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. അജ്മീറിലെ ടാഡ പ്രത്യേക കോടതിയാണ് ഇയാളെ വെറുതെവിട്ടത്.തുണ്ടക്കെതിരെ തെളിവില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലെ ടാഡ കോടതി കുറ്റവിമുക്തനാക്കിയത്. മറ്റ് രണ്ട് പ്രതികളായ അമിനുദ്ദീൻ, ഇർഫാൻ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തിൽ നടന്ന സ്ഫോടന പരമ്പരകളിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോട്ട, കാൺപൂർ, സെക്കൻഡരാബാദ്,സൂറത്ത് എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിലാണ് സ്ഫോടനമുണ്ടായത്.
1996 ലെ ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നിലവിൽ തുണ്ട.
Home News Breaking News 1993ലെ മുബൈ ട്രെയിൻ സ്ഫോടനം, ലഷ്‍കറെ ത്വയ്യിബ ഭീകരൻ അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി