ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ, ലിസ്റ്റിൽ 125 പേര്‍

Advertisement

ന്യൂഡെല്‍ഹി .ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ. ലിസ്റ്റിൽ 125 പേരെന്ന് സൂചന; പ്രമുഖ നേതാക്കൾ ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും; ഉത്തർപ്രദേശിൽ 74 സീറ്റിൽ ബിജെപി മത്സരിക്കും. ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി; മോദിക്കൊപ്പം യോഗി ആദിത്യനാഥിനേയും പ്രചാരണരംഗത്ത് സജീവമാക്കാൻ ആർഎസ്എസ് നിർദേശം.

സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാനുള്ള ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്ന് പുലർച്ചെ 4 മാണിവരെ നീണ്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആദ്യഘട്ട പട്ടികയിൽ ഇടം പിടിയ്ക്കും.അക്ഷയ് കുമാർ, കങ്കണ റണൗട്ട്, യുവരാജ് സിങ്ങും അടക്കമുള്ള സിനിമ – ക്രിക്കറ്റ് താരങ്ങളും ആദ്യപട്ടികയിൽ ഉൾപ്പെടും.

കേരളത്തിലെ എ പ്ലസ് മണ്ഡലത്തിലെ സ്ഥാനാർത്ഥികലുടെ പേരും പട്ടികയിൽ നിന്ന് പ്രതിക്ഷിക്കുന്നു.സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് അടക്കമുള്ള പുതുമുഖങ്ങൾ ആദ്യ ഘട്ട പട്ടികയിൽ ഉണ്ടാകും എന്നാണ് വിവരം.അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സജീവമാകും.

ദേശീയ തലത്തിൽ യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടണം എന്ന ആർഎസ്എസ് നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് നടപടി.കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചരണ പരിപാടികൾ.ഉത്തർപ്രദേശിൽ 74 സീറ്റിൽ ആകും ബിജെപി മത്സരിക്കുക; RLD-BJP സഖ്യ ത്തിന്റെ ഭാഗമായ്. അതേസമയം ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആണ് ബിജെപി തിരുമാനം.
മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയാൽ ഉടൻ പട്ടിക പ്രഖ്യാപിക്കും.

Advertisement