ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സ്പാനിഷ് വനിത കൂട്ട ബലാത്സംഗത്തിന് ഇരയായി

Advertisement

ധുംക .ജാർഖണ്ഡിൽ സ്പാനിഷ് വനിത കൂട്ട ബലാത്സംഗത്തിന് ഇരയായി.ധുംക ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ,10 പേരടങ്ങുന്ന അക്രമിസംഘം വാഹനം തടഞ്ഞുനിർത്തുകയും 45 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പട്രോളിങ് നടത്തിയ പോലീസ് സംഘമാണ് വനിതയെ ആശുപത്രിയിൽ എത്തിച്ചത്.ജാർഖണ്ഡിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്ര മധ്യേയെയാണ് സംഭവം.സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അന്വേഷണം ഊർജ്ജിതമാക്കിയതായും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നതായി ബിജെപി നേതാവ് നിഷികാന്ത് ദുബൈ പറഞ്ഞു