പ്രതിസന്ധി ഒഴിയാതെ ഹിമാചല്‍… മന്ത്രിസഭാ യോഗത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ ഇറങ്ങിപ്പോയി

Advertisement

പ്രതിസന്ധി ഒഴിയാതെ ഹിമാചല്‍ രാഷ്ട്രീയം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ ഇറങ്ങിപ്പോയി.രോഹിത് താക്കൂര്‍,ജഗത് നേഗി എന്നിവരാണ് ഇറങ്ങി പോയത്. യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇറങ്ങി പോക്ക്.ഇറങ്ങി പോയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നാണ് വിശദീകരണം. മന്ത്രിമാരായ വിക്രമാദിത്യ സിംഗ്, ഹര്‍ഷവര്‍ദ്ധന്‍ ചൗഹാന്‍ എന്നിവരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.അതേസമയം കോണ്‍ഗ്രസ് വിട്ട് കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് വിമതര്‍ പറഞ്ഞു.വിക്രമാദിത്യ സിംഗ് വിമതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ പ്രതികരണം.

Advertisement