ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞദിവസമാണ് ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതില്‍ ഡല്‍ഹിയിലെ ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഹര്‍ഷ് വര്‍ധന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് പങ്കുവെച്ചത്. മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഹര്‍ഷ് വര്‍ധന്‍.