ലോക്കോ പൈലറ്റുകള്‍ മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നു…. 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി

Advertisement

2023ല്‍ രാജ്യത്തെ നടുക്കിയ 14 പേരുടെ മരണത്തിനിടയാക്കിയ ആന്ധ്ര പ്രദേശിലെ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റുകള്‍ മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടതാണ് അന്നത്തെ ട്രെയിന്‍ ദുരന്തത്തിന് കാരണമായതെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ സുരരക്ഷാ മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.
2023 ഒക്ടോബര്‍ 29ന് ആന്ധ്ര പ്രദേശിലാണ് രാത്രി ഏഴു മണിയോട് കൂടിയാണ് സംഭവം. രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തില്‍ 14പേരാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോലി സമയത്ത് ലോക്കോ പൈലറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആപ്പുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Advertisement