ലഖ്നൗ. യുപി പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ.റിക്രൂട്ട്മെന്റ് ബോർഡ് ചെയർപേഴ്‌സണെ ഉത്തർപ്രദേശ് സർക്കാർ നീക്കി.ചെയർപേഴ്‌സൺ രേണുക മിശ്രയെ യാണ് മാറ്റിയത്. നിലവിലെ വിജിലൻസ് ഡയറക്ടർ രാജീവ് കൃഷ്ണയെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ ആയി നിയമിച്ചു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കി ദിവസങ്ങൾക്ക് ശേഷമാണ് നടപടി.ഫെബ്രുവരി 17, 18 തീയതികളിൽ നടന്ന പരീക്ഷയിൽ 48 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു. ആറുമാസത്തിനകം പരീക്ഷ വീണ്ടും നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Home News Breaking News യുപി പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ