കർണാടകയിൽ ബോംബ് ഭീഷണി,ബംഗളൂരു നഗരത്തിൽ ഉൾപ്പെടെ പരിശോധന ശക്തം

Advertisement

ബംഗളുരു.കർണാടകയിൽ ബോംബ് ഭീഷണി. ബസ് ,ട്രെയിൻ, ക്ഷേത്രങ്ങൾ എന്നിവ തകർക്കുമെന്ന് കാണിച്ചാണ് ഇ മെയിൽ ഭീഷണി സന്ദേശം ലഭിച്ചത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി പരമേശ്വര , മറ്റ് മന്ത്രിമാർ, ഡിജിപി എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ
ബംഗളൂരു നഗരത്തിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇ മെയിൽ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച്. കെഎസ്ആർടിസിയുടെ അംബാരി ഉത്സവ ബസ്സുകളിലും സ്ഫോടനം നടത്തുമെന്നും ഭീഷണിയുണ്ട്.