പ്രൊഫസർ ജി എൻ സായിബാബ ഇന്ന് ജയിൽ മോചിതനാവും

Advertisement

മുംബൈ. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫസർ ജി.എൻ സായിബാബ ഇന്ന് ജയിൽ മോചിതനാവും. ബോംബെ ഹൈക്കോടതി വിധി നടപ്പാക്കുന്നത് ആറ് ആഴ്ചത്തേക്ക് തടയണമെന്നാവശ്യപ്പെട്ട് ഇന്നലെ തന്നെ മഹാരാഷ്ട്രാ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ കോടതി തള്ളിയതോടെയാണ് ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്. നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് ദില്ലി സർവകലാശാലാ പ്രൊഫസർ കൂടിയായ ജി.എൻ സായി ബാബ .