മോദി ഇന്ന് പശ്ചിമ ബംഗാളിൽ വനിതകളുടെ മഹാറാലിയിൽ പങ്കെടുക്കും

Advertisement

കൊല്‍ക്കൊത്ത.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമ ബംഗാളിൽ.നോർത്ത് 24 പർഗാനയിലെ ബരാസത്തിൽ മോദി ഇന്ന് വനിതകളുടെ മഹാറാലിയിൽ പങ്കെടുക്കും.സന്ദേശ് ഖാലിയിലെ പീഡനത്തിനിരയായ സ്ത്രീകളുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തും. സന്ദേശ്ഖാലിയിൽ വച്ചു റാലി നടത്താനായിരുന്നു ബിജെപി സംസ്ഥാന ഘടകം പദ്ധതി ഇട്ടിരുന്നതെങ്കിലും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭിച്ചിരുന്നില്ല. തുടർന്നാണ് സന്ദേശ് ഖാലി ഉൾപ്പെടുന്ന നോർത്ത് 24 പർഗാനയിൽ തന്നെ റാലി പ്രഖ്യാപിച്ചത്.
ഇന്നലെ വൈകിട്ട് കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമകൃഷ്ണ മിഷന്റെ അധ്യക്ഷൻ സ്വാമി സ്മരണാനന്ദജി മഹാരാജിനെ സന്ദർശിച്ചു. ഹൗറ മൈതാനത്തിനും കൊൽക്കത്തയിലെ എസ്പ്ലനേഡിനും ഇടയിലായുള്ള രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സെക്ഷൻ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.