ലഖ്നൗ.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ ആയിരം സ്ഥാനാർഥികളെ നിർത്താൻ മറാഠാ സംവരണ പ്രക്ഷോഭകർ. മഹാരാഷ്ട്രയിൽ പർബനിയിൽ ചേർന്ന് മറാഠാ നേതാക്കളുടെ യോഗമാണ് പ്രമേയം പാസാക്കിയത്. മറാഠകൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ ബിജെപി നേതൃത്വം അനുകൂല നിലപാടെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി സ്ഥാനാർഥികളെ നിർത്താൻ സംവരണ പ്രക്ഷോഭകർ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ ഓരോ മണ്ഡലത്തിലും അഞ്ഞൂറിലേറെ സ്ഥാനാർഥികളെ നിർത്തുമെന്നും സമര സമിതി അറിയിച്ചിരുന്നു. സ്ഥാനാർഥികളുടെ ബാഹുല്യം തെരഞ്ഞെടുപ്പ് നടപടികളെ പ്രതിസന്ധിയിലാക്കും.