കൊൽക്കത്ത. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് ഒപ്പം യാത്ര ചെയ്തു.ഹൂഗ്ലി നദിക്കടിയിലൂടെയാണ് എൻജിനീയറിങ് വിസ്മത്തിന്റെ പാത കടന്നുപോകുന്നത്.
രാജ്യത്തിൻറെ വികസന കുതിപ്പിൽ പുതിയ നാഴികക്കല്ല്. ആദ്യമായി മെട്രോ പ്രവർത്തിച്ചു തുടങ്ങിയ നഗരത്തിൽ തന്നെയാണ് ആദ്യ അണ്ടർ വാട്ടർ മെട്രോയും.ഈസ്റ്റ് – വെസ്റ്റ് മെട്രോയുടെ ഭാഗമായ ഹൗറ മൈദാന്‍ മുതൽ എക്സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടർ വാട്ടർ മെട്രോ പാത. പതിനാറര കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 10.8 മീറ്റർ കടന്നുപോകുന്നത് ഭൂമിക്കടിയിലൂടെ. ഇതിൽ 520 മീറ്റർ ആണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്.ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് ഒപ്പം മെട്രോയിൽ യാത്ര ചെയ്തു.യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു
പുതുതായി നിർമിച്ചിരിക്കുന്ന തുരങ്കം നദിയുടെ ഉപരിതലത്തിൽനിന്ന് 26 മീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്.
45 സെക്കന്റ് കൊണ്ട് നദിക്കടിയിലൂടെ 520 മീറ്റര്‍ ദൂരം മെട്രോ ട്രെയിന്‍ സഞ്ചരിക്കും.
അത്യാധുനിക സാങ്കേതികവിദ്യയുടെ നേട്ടമെന്ന നിലയിൽ മാത്രമല്ല നഗരത്തിലെ തിരക്കേറിയ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാത