വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മോദി നടപടി കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്നും താങ്ങാനാവുന്ന വിലയില്‍ പാചക വാതകം ലഭ്യമാകുന്നതോടെ കുടുംബങ്ങളിലെ ക്ഷേമവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാനാകുമെന്നും പറഞ്ഞു.