തമിഴ് സൂപ്പര്‍താരം അജിത് കുമാറിനെ ആശുപത്രിയില്‍…. ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടി ആരാധകര്‍

Advertisement

തമിഴ് സൂപ്പര്‍താരം അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ ആശങ്കയിലായി. തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു.
എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നും താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കി. വിദേശ രാജ്യത്തേക്ക് യാത്രപോകുന്നതിനു മുന്‍പായി മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് നിര്‍ബന്ധമാണ്. ഇത്തവണയും താരം പരിശോധന നടത്തി. അജിത് പലപ്പോഴും ഇത് ചെയ്യാറുള്ളതാണ് അന്നൊന്നും ഇത്ര വലിയ വാര്‍ത്തയാകാറില്ല. ഇത്തവണ വലിയ രീതിയില്‍ വാര്‍ത്തയായി. താരത്തിന്റെ അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.