ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പശ്ചിമ ബംഗാളില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ച് ബിജെപി. ഇതിനായി നേതാക്കള്‍ ഷമിയെ സമീപിച്ചതായാണ് സൂചന. എന്നാല്‍ ഷമി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ബംഗാളിലെ ബാസിര്‍ഘട്ട് മണ്ഡലമാണ് മുഹമ്മദ് ഷമിക്കു വേണ്ടി ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചന. നിലവില്‍ രഞ്ജി ട്രോഫിയും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടിയാണ് ഷമി കളിക്കുന്നത്.
മുഹമ്മദ് ഷമിയെ മത്സരിപ്പിക്കുന്നത് ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ ശക്തമായ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവില്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം.