രാജസ്ഥാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 15 കുട്ടികള്‍ക്ക് ഷോക്കേറ്റു

Advertisement

ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനില്‍ 15 കുട്ടികള്‍ക്ക് ഷോക്കേറ്റു. കോട്ടയില്‍ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ശിവഘോഷയാത്രയ്ക്കിടെയാണ് കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റത്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വൈദ്യുതവകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.