ന്യൂഡെല്‍ഹി . തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജി.കാരണം വ്യക്തമല്ല. രാഷ്ട്രപതി രാജി സ്വീകരിച്ചു. നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. മറ്റൊരു കമ്മിഷണറായ അനുപ് പാണ്ഡെയുടെ കാലാവധി അവസാനിച്ച ഒഴിവിൽ പുതിയ അംഗത്തെ നിയമിച്ചിട്ടില്ല. മൂന്നംഗ കമ്മിഷനിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി. 2027 വരെയാണ് അരുൺ ഗോയലിന്റെ കാലാവധി.
അതേസമയം
തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ഞയറാഴ്ചയ്ക്ക് മുൻപ് ഉണ്ടാകും വിധം നടപടികളുമായ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപന വാർത്താ സമ്മേളനം വെള്ളിയാഴ്ചയോ , ശനിയാഴ്ചയോ നടത്താൻ പാകത്തിൽ തയ്യാറെടുപ്പുകൾക്ക് നിർദ്ധേശം.ആര്‍ട്ടിക്കിള്‍ 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് എകാംഗം എന്ന നിലയിൽ പ്രവർത്തിയ്ക്കാൻ തടസ്സമില്ലാത്ത വ്യവസ്ഥ മുൻ നിർത്തി തിരഞ്ഞെടുപ്പ് പ്രഖ്യാപന നടപടികൾ പൂർത്തിയാക്കും.
മാർച്ച് 12 ന് അരുൺ ഗോയലിന്റെ നേത്യത്വത്തിൽ നിശ്ചയിച്ചിരുന്ന കാശ്മീർ സന്ദർശനവും മുൻ നിശ്ചയപ്രകരം നടക്കും.
സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാകും.തീയതി പ്രഖ്യാപനത്തിനു മുൻപ് സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തര മന്ത്രാലയവുമായ് നടത്തിവന്ന ചർച്ചകൾ തിൻകളാഴ്ച പൂർത്തിയാകും.ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും