ന്യൂഡെല്‍ഹി. ഇലക്ടറല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്‍റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തള്ളി .ഇലട്രറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ നാളെ കൈമാറണം.
ഇലക്ടറൽ ബോണ്ട് കേസിൽ വിധി പറഞ്ഞ 5 അംഗ ബഞ്ച് പ്രത്യേക സിറ്റി നടത്തിയാണ് കേസ് ഇന്ന് പരിഗണിച്ചത്. രാവിലെ ആദ്യ കേസായി ഹർജികൾ സുപ്രീംകോടതി കേട്ടു. എസ്ബിഐക്കെതിരെ കേസിലെ ഹർജിക്കാരായ എഡിആര്‍ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് . വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം നല്കിയത്. സിപിഐഎം സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയും ഇന്ന് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ മുപ്പത് വരെ സമയം നൽകണമെന്നായിരുന്നു എസ്ബിഐയുടെ ആവശ്യം. സങ്കീർണ്ണമായ നടപടികളിലൂടെ വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം വേണ്ടി വരും എന്ന് എസ്ബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .
ഇതിനിടെ എസ്ബിഐ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടിയാണ് കേസിലെ ഹർജിക്കാരായ ASSOCIATION FOR DEMOCRATIC REFORMS കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിട്ടുള്ളത് . സമാനമായ ഉള്ളടക്കമാണ് സിപിഐഎം സമർപ്പിച്ച ഹർജിയിലും ഉള്ളത്.
കേന്ദ്രത്തിനെയും എസ്ബിഐയെയും കക്ഷിയാക്കാണ് ഹർജി . ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാൻ എസ്ബിഐയ്ക്ക് നല്‍കിയ സമയം ശനിയാഴ്ച അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കമ്മീഷന്‍ ഇത് പതിമൂന്നാം തീയ്യതിക്ക് മുൻപ് പ്രസിദ്ധീകരികണക്കമെന്നയിരുന്നു സുപ്രീംകോടതി ആദ്യ ഉത്തരവ് .