300-ല്‍ 310 മാര്‍ക്ക് വാങ്ങിയിരിക്കുകയാണ് ബംഗളൂരുവിലെ ചില നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്-ലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300-ല്‍ 310, 300-ല്‍ 315 ഒക്കെ മാര്‍ക്ക് കിട്ടിയത്.
ജനുവരിയില്‍ നടന്ന ബിഎസ്സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കാണ് ഇങ്ങനെ വിചിത്രമായ ചില മാര്‍ക്കുകള്‍ കിട്ടിയത്.
വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു. അപ്പോള്‍ തന്നെ പരീക്ഷാഫലം പിന്‍വലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു. എന്നാല്‍, അതേസമയം തിരുത്തിയ മാര്‍ക്കിലും അതൃപ്തിയുണ്ട്.
അതേസമയം യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത് അവസാന നിമിഷം ഇന്റേണല്‍ മാര്‍ക്കുകള്‍ ഇതിനൊപ്പം ചേര്‍ക്കേണ്ടി വന്നു. അതിനാലാണ് മാര്‍ക്കിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചത് എന്നാണ്. മാര്‍ക്ക് തിരുത്തിയത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ല എന്നും അധികൃതര്‍ പറയുന്നു.