ഗുജറാത്തില്‍ ലഹരിമരുന്ന് വേട്ടയില്‍ ആറ് പാകിസ്ഥാന് സ്വദേശികള്‍ പിടിയില്‍. പോര്‍ബന്തര്‍ തീരം വഴി 480 കോടിയുടെ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 3,300 കോടിയുടെ ലഹരി മരുന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. പോര്‍ബന്തറില്‍ നിന്ന് 350 കിലോമീറ്റര്‍മാറി അറബിക്കടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. ഇന്നലെ രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന് പൗരന്മാരെ പിടികൂടിയത്.