കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Advertisement

ന്യൂഡെല്‍ഹി.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.മുൻ മുഖ്യമന്ത്രിമാരായ കമൽനാഥ്, അശോക് ഗലോട്ട് എന്നിവരുടെ മക്കൾ സ്ഥാനാർത്ഥി പട്ടികയിൽ.ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കും.രാജസ്ഥാനിൽ കോൺഗ്രസ് – സിപിഐഎം സീറ്റ് വിഭജനം ധാരണയിലെത്തി

മധ്യപ്രദേശ്, രാജസ്ഥാൻ, അസം ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 43 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.കമൽനാഥ് അശോക് ഗലോട് എന്നിവർ വിട്ടു നിന്നപ്പോൾ ചിന്ദ്വാഡ മണ്ഡലം വീണ്ടും കമൽനാഥിന്റെ മകൻ നകുൽ നാഥന് നൽകി.അശോക് ഗലോട്ടിൻ്റ മകൻ വൈഭവ് ഗലോട്ട് രാജസ്ഥാനിലെ ജലോറ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.2019 ൽ ജോധ്പൂരിൽ നിന്ന് മത്സരിച്ച വൈഭവ് ബിജെപിയുടെ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.

ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തിയ രാഹുൽ കസ്വാൻ സിറ്റിംഗ് സീറ്റ് ആയ ചുരുവിൽ മത്സരിക്കും.
അസമിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയ ജോർഹട്ടിലാണ് ഗൗരവ് ഗോഗായ് ഇക്കുറി മത്സരിക്കുക.
ദിഗ് വിജയ് സിംഗ്,ഹരിഷ് റാവത്ത്, സച്ചിൻ പൈലറ്റ് എന്നിവർക്ക് ടിക്കറ്റില്ല.മുൻ മുഖ്യമന്ത്രിമാരെയും മുതിർന്ന നേതാക്കളെയും രംഗത്തിറക്കാൻ ആയിരുന്നു നേരത്തെയുള്ള തീരുമാനം.രണ്ടാംഘട്ട പട്ടികയിൽ ജനറൽ വിഭാഗത്തിൽ നിന്ന് പത്തും എസ് സി-എസ് ടി – ഒ ബി സി വിഭാഗത്തിൽ നിന്ന് 33 പേരും ഇടംപിടിച്ചു.അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഈ മാസം 15ന് ചേരും
ബിജെപിയും രണ്ടാംഘട്ടത്തെ സസ്പെൻസ് സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും.രാജസ്ഥാനിലെ സീറ്റ് വിഭജനത്തിൽ ഇന്ത്യ സഖ്യം ധാരണയിലെത്തി.സിപിഐഎം ,ഭാരത് ആദിവാസി പാർട്ടി,ഹനുമാൻ ബനിവാളിന്റെ
രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എന്നിവർ ഓരോ സീറ്റിലുമാണ് മത്സരിക്കുക

Advertisement