ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

Advertisement

ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിലെ ബാക്കിയുള്ള മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഇല്ല. നിതിന്‍ ഗഡ്കരി അടക്കം പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 3ന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയില്‍ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിലെ ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട പട്ടികയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല.

ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Advertisement