ബെംഗ്ലൂരു: കർണ്ണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ് .സഹായം തേടി അമ്മയോടൊപ്പം എത്തിയ 17 കാരിയോട് മോശമായി പെരുമാറിയെന്ന അമ്മയുടെ പരാതിയിൽ സദാശിവ നഗർ പോലീസാണ് ഇന്നലെ വൈകി കേസ്സെടുത്തത്.ഫെബ്രുവരി 2നായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പോലീസ് പറഞ്ഞു