പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നും കേന്ദ്രത്തിൽ 400ൽ അധികം സീറ്റ് നേടി ബി ജെ പി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആമുഖ പ്രസംഗം നടത്തി. പത്തനംതിട്ടയിലെ സഹോദരി സഹോദരൻമാരെ എന്ന് മലയാളത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു തുടക്കം. എൻ ഡി എ സ്ഥാനാർത്ഥികളായ വി.മുരളീധരൻ (ആറ്റിങ്ങൽ) അനിൽ കെ.ആൻറണി (പത്തനംതിട്ട) ബൈജു കലാശാല (മാവേലിക്കര) ശോഭാ സുരേന്ദ്രൻ (ആലപ്പുഴ) തുഷാർ വെള്ളാപ്പള്ളി (കോട്ടയം) എന്നിവരെ കൂടാതെ കുമ്മനം രാജശേഖരൻ, പത്മജ വേണുഗോപാൽ തുടങ്ങിയവരും പങ്കെടുക്കുന്നു.
കേരളം മാറി ചിന്തിണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ഇടത്-വലത് മുന്നണികൾ മാറി മാറി അധികാരത്തിൽ വരുന്ന ചക്രം പൊളിക്കണമെന്ന് പറഞ്ഞു.കേരളത്തിൽ ക്രമസമാധാനം തകർന്നതായി കുറ്റപ്പെടുത്തിയ മോദി പൂഞ്ഞാറിൽ വൈദീകൻ ആക്രമിക്കപ്പെട്ടതായും പറഞ്ഞു.ബി ജെ പി യെ വിജയിപ്പിച്ചാൽ കേരള ഗ്യാരൻ്റി ഉറപ്പാണന്നും, കേരള വികസനത്തിന് കേരളത്തിൽ നിന്ന് എം പിമാർ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.