പൗരത്വ ഭേദഗതി നിയമം, യുഎസിന്റെ ആശങ്കയിൽ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

Advertisement

ന്യൂഡെല്‍ഹി. പൗരത്വ ഭേദഗതി നിയമത്തിലെ യുഎസിന്റെ ആശങ്കയിൽ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന അസ്ഥാനത്തുള്ളതെന്നും  സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയം എന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മറുപടി നൽകി.പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.വിശദവാദം കേൾക്കുക 237 ഹർജികളിൽ.

സിഎഎ നിയമം എങ്ങനെ നടപ്പാക്കുന്നുവെന്നത്
നിരീക്ഷിച്ച് വരികയാണെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ്, മാത്യു മില്ലർ പ്രതികരിച്ചത്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിൽ അമേരിക്കയുടെ പ്രസ്താവന അനാവശ്യവും  തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.

പൗരത്വ ഭേദഗതി നിയമം  സുരക്ഷിതത്വം നൽകുന്നതാണെന്നും ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുവെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.അതിനിടെ സിഎഎ നടപ്പാക്കിയതിനെതിരെ സിപിഐ, മുസ്ലീം ലീഗ്,ഡിവൈഎഫ്‌ഐ അടക്കമുളള സംഘടനകള്‍ നല്‍കിയ 237 ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദവാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.സിഎഎ വിജ്ഞാപനത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണെന്ന ആവശ്യത്തിലാണ് നടപടി.വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന കേന്ദ്രം അറിയിച്ചു.