ഭാരത് ന്യായ് ജോഡോ യാത്ര ഇന്ന് സമാപിക്കും

Advertisement

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മുംബൈയിൽ അവസാനിക്കും. അംബേദ്കർ സ്മാരകമായ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിക്കുക. നാളെ വൈകിട്ട് ഇന്ത്യ സഖ്യ നേതാക്കളെ അണിനിരത്തി മുംബൈയിലെ ശിവാജി പാർക്കിൽ വമ്പൻ റാലിയും നടത്തും. രാവിലെ താനയിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക . ഭാരത് ജോഡോ ന്യായത്ര അവസാനിക്കുന്ന ദിനം തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിനെ എഐസി സി ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചിരുന്നു. ന്യായത്രയുടെ വാർത്താ പ്രാധാന്യം ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് വിമർശനം. മഹാരാഷ്ട്രയിലെ യാത്രയ്ക്കിടെ വിവിധ വിഭാഗങ്ങൾക്കായി ഗ്യാരണ്ടികൾ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ഇന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചേക്കും .