കേരളത്തിൽ ഏപ്രിൽ 26ന് ലോക് സഭാ തെരഞ്ഞെടുപ്പ്

Advertisement

ന്യൂ ഡെൽഹി : ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് രാജ്യം പൂർണ്ണ സജ്ജമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു കൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് നടക്കും.
വോട്ടടുപ്പ് 7 ഘട്ടങ്ങളിലായി നടക്കും. മാർച്ച് 20ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും.
ജൂൺ 4 ന് ഫലപ്രഖ്യാപനം.
രാജ്യത്ത്96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ്.
ട്രാൻസ്ജെൻഡേഴ്സ് 48,000 ആണ്. പത്തരലക്ഷം പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും.ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥർ ചുമതലകൾ നിർവ്വഹിക്കും.
4 ലക്ഷം വാഹനങ്ങൾ തെരഞ്ഞെടുപ്പിനായി ഒരുക്കും.
19.74 കോടി പുതിയ വോട്ടർരാണ് ഇക്കുറിയുള്ളത്.സംഘർഷങ്ങൾ ഒഴിവാക്കും. സുരക്ഷ ശക്തമാക്കും.പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ്. വോട്ടർ ഐഡി ഫോണിൽ ലഭ്യമാക്കും.85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം.ഭിന്ന ശേഷിക്കാർക്ക് വീൽ ചെയറും ശുചി മുറിയും ഒരുക്കും.എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. പരിസ്ഥിതി സൗഹൃദതെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ പറഞ്ഞു. പണം ദുരുപയാഗം ചെയ്യാൻ അനുവദിക്കില്ലെന്നും കള്ളപ്പണം പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് കർശന പരിശോധന നടത്തും.സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും. വിമാനത്താവളങ്ങളിൽ പരിശോധന നടത്തും. സൗജന്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും വ്യക്തിഹത്യകളും പാടില്ലന്ന് നിർദ്ദേശിച്ച അദ്ദേഹം ജാതി മത പ്രീണനമരുതെന്നും മസിൽ പവർ വേണ്ടന്നും രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി.