ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

Advertisement

ന്യൂഡെല്‍ഹി. ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെസ്ഥാനാർത്ഥികളെ ആകും പ്രഖ്യാപിക്കുക.ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ബിജെപി ഇതുവരെ 19 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ നേരിടുന്ന കാലതാമസത്തിൽ വടക്കൻ ബംഗാളിലെ ബിജെപി നേതാക്കൾ അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം  സംസ്ഥാനത്ത് വൈകുന്നുവെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെച്ചത്. ബംഗാളിൽ 35 സീറ്റുകളിലാണ് ബിജെപി വിജയം ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും ബിജെപി ഉടൻ പ്രഖ്യാപിക്കും…