കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡിയും നേരിട്ട് ഹാജരാവണമെന്ന് സുപ്രീം കോടതി

Advertisement

കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നേരിട്ടു ഹാജരാവണമെന്ന് സുപ്രീം കോടതി. മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിര്‍ദ്ദേശം. കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അഹ്സാനുദ്ദിന്‍ അമാനുല്ലയുടെയും ബെഞ്ചാണ് ഇവര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്.
കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോടതി നേരത്തെ പതഞ്ജലിക്കു നോട്ടീസ് നല്‍കിയത്. ഇതിനു മറുപടി നല്‍കാതിരുന്ന കമ്പനി നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement