പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേയില്ല; കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ചു

Advertisement

ന്യൂ ഡെൽഹി:
പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് മൂന്നാഴ്ച കോടതി സമയം അനുവദിച്ചു. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെയാണെന്നുമാണ് കേന്ദ്രം വാദിച്ചത്

കേസിൽ കക്ഷികൾക്ക് നോട്ടീസ് അയക്കാമെന്നും കോടതി വ്യക്തമാക്കി. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനമിറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹർജികൾ നിലനിൽക്കില്ലെന്നും ലീഗ് ചൂണ്ടിക്കാട്ടി.

വിജ്ഞാപനം സ്റ്റേ ചെയ്ത ശേഷം വാദം കേട്ടാൽ പോരെയെന്നും ലീഗ് ചോദിച്ചു. കേന്ദ്രം മറുപടി നൽകുന്നതുവരെ പൗരത്വം നൽകരുതെന്ന് ഹർജിക്കാർ വാദിച്ചു. പൗരത്വം നൽകുന്നത് മൂന്ന് മാസം നീണ്ടുനിൽക്കുന്ന നടപടിയാണെന്നും ഈ സാഹചര്യത്തിൽ അഭയാർഥികളുടെ അവകാശം ലംഘിക്കരുതെന്നും കേന്ദ്രം പറഞ്ഞു.

Advertisement