അഞ്ച് ന്യായങ്ങളിൽ 25 പദ്ധതികള്‍,കോൺഗ്രസ് പ്രകടനപത്രിക ഉടൻ

Advertisement

ന്യൂഡെല്‍ഹി. കോൺഗ്രസ് പ്രകടനപത്രിക ഉടൻ പുറത്തിറക്കും.അന്തിമ അനുമതിക്കായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരിഗണനയ്ക്ക് വിട്ട് പ്രവർത്തകസമിതി.അഞ്ച് ഉറപ്പുകൾ തിരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പങ്കാളിത്ത ന്യായം,കർഷക ന്യായം ,യുവ ന്യായം,തൊഴിൽ ന്യായം , മഹിള ന്യായം എന്നീ 5 ന്യായങ്ങളിൽ 25 പദ്ധതികളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.പ്രവർത്തകസമിതിയിലെ വിശദ ചർച്ചയ്ക്ക് ശേഷം പ്രകടനപത്രികയുടെ അന്തിമ അംഗീകാരത്തിനായി കോൺഗ്രസ് അധ്യക്ഷന് കൈമാറി.മോദിയെക്കാൾ മുൻപ് രാഹുൽ ഗാന്ധിയാണ് ജനങ്ങൾക്ക് ഗ്യാരണ്ടി നൽകിയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

കർണാടക മോഡൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് കോൺഗ്രസ് നീക്കം.ന്യായ് ഗ്യാരണ്ടികൾ താഴെത്തട്ടിൽ എത്തിക്കാൻ നിർദ്ദേശം നൽകി.കശ്മീരിന് സംസ്ഥാന പദവി,പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും,അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നിർമ്മാണം എന്നിവയാണ് മറ്റ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ