കെജ്രിവാളിന്‍റെ അറസ്റ്റ്,സുപ്രിംകോടതിയില്‍ അടിയന്തര നീക്കം, രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Advertisement

ന്യൂഡെല്‍ഹി. ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. സുപ്രിംകോടതിയില്‍ അടിയന്തര നീക്കം

റോസ് അവന്യു കോടതിയിലാണ് കെജ്രിവാളിനെ ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിനായി കെജ്രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെടും.അതേ സമയം ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള  ഹർജി തള്ളിയ ഡൽഹി ഹൈ ക്കോടതി തീരുമാനത്തിനെതിരായ കേജ്രിവാളിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹർജി ഇന്നലെരാത്രി തന്നെ അടിയന്തരമായി  പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി റജിസ്റ്ററി അനുവദിച്ചിരുന്നില്ല. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ദേശീയതലത്തിൽ ബിജെപി ഓഫീസുകൾക്ക് മുന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ന് പ്രതിഷേധിക്കും. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലും ഇന്ന് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ നടക്കും.

രാജ്യത്ത് എല്ലായിടങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം. ഇതിനായി  ഇന്ത്യ മുന്നണി ഘടകകക്ഷികളുമായി കോൺഗ്രസ് ആശയവിനിമയം നടത്തി .
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ഇന്ത്യ മുന്നണി ഘടകകക്ഷികളുമായി ആശയവിനിമയം നടത്തി. രാജ്യത്ത് എല്ലായിടങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം. മുതിർന്ന ഇന്ത്യ മുന്നണി നേതാക്കൾ ഡൽഹിയിൽ സംയുക്ത പ്രതിഷേധത്തിൽ പങ്കെടുക്കും

അറസ്റ്റിനെതിരായ ഹർജി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകർ മെൻഷൻ ചെയ്യും. കേസ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യമാണ് ഉന്നയിക്കുക. രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് അറസ്റ്റിൽ സുപ്രീംകോടതിയെ അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ചിട്ടില്ലെന്നും വാദം ഉന്നയിക്കും

Advertisement