അരവിന്ദ് കേജ്‌രിവാളിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

Advertisement

അരവിന്ദ് കേജ്‌രിവാളിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഈ മാസം 28 വരെ കേജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
കേജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡി. ഉയര്‍ത്തിയത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കേജ്‍രിവാള്‍ ആണ്.  സൗത്ത് ഗ്രൂപ്പില്‍നിന്ന് കേജ്‍രിവാള്‍  കോഴ ചോദിച്ചുവാങ്ങി. 100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് 600 കോടി ലാഭമുണ്ടായി. അഴിമതിക്ക് തെളിവുകളും സാക്ഷിമൊഴികളുമുണ്ട് എന്നും ഇ.ഡി. പറഞ്ഞു.