അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല…ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്ന് സൂചന

Advertisement

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. മദ്യനയ അഴിമതി കേസിൽ കേജ്രിവാൾ ഇപ്പോൾ ഇഡി കസ്റ്റഡിയിലാണ്. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല.
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും  എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും.

Advertisement