അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ആപും ഇന്ത്യാ മുന്നണിയും

Advertisement

ന്യൂഡെല്‍ഹി. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ആംആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിലെ ഷഹിദ് പാർക്കിന് സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. ഈ മാസം 26 ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം മാർച്ചും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് തീർത്തും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് മുൻനിർത്തി പ്രചരണം നടത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഇലക്ട്രോറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഉത്തരവനുസരിച്ച് പരസ്യപ്പെടുത്തിയതിലൂടെ ഉണ്ടാകുന്ന തിരിച്ചടി മറച്ചുവെക്കാനാണ് കെജ്രിവാളിനെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തതെന്ന് പ്രചരണം ആക്കാനാണ് ആം ആദ്മി പാർട്ടിയുടെ പദ്ധതി. കെജ്രിവാളിന്റെ അറസ്റ്റിൽ രാജവ്യാപകമായുള്ള പ്രതിഷേധ പരിപാടികൾക്ക് ഇന്ത്യ മുന്നണി ഉടൻ രൂപം നൽകും.

Advertisement