നടൻ ഗോവിന്ദ സ്ഥാനാർഥി

Advertisement

മുംബൈ .മഹാരാഷ്ട്രയിൽ നടൻ ഗോവിന്ദയെ സ്ഥാനാർഥിയാക്കാൻ ശിവസേനാ ശിൻഡെ വിഭാഗത്തിൻ്റെ നീക്കം. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനാണ് ശ്രമിക്കുന്നത് . ഈ ആവശ്യവുമായി ഏക്നാഥ് ശിൻഡെ ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തി.മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ സിറ്റിംഗ് എംപി ഗജാനന്ദ് കീർത്തിക്കർ മത്സരിക്കില്ലെന്ന് വ്യക്തമായതോടെയാണ് മറ്റൊരു സ്ഥാനാർഥിയെ ശിൻഡെ വിഭാഗം തേടുന്നത്.തൻ്റെ മകനെ ഉദ്ദവ് വിഭാഗം സ്ഥാനാർഥിയാക്കിയതോടെയാണ് സിറ്റിംഗ് എംപി ഗജാനന്ദ് കീർത്തിക്കർ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചത്. 2004 ൽ കോൺഗ്രസ് ടിക്കറ്റിൽ മുംബൈ നോർത്തിൽ നിന്ന് മത്സരിച്ച ഗോവിന്ദ ബിജെപിയുടെ കരുത്തനായ നേതാവ് റാം നായിക്കിനെ തോൽപ്പിച്ചിരുന്നു.