ന്യൂഡെല്‍ഹി.ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കും എന്നാണ് ഇ ഡി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റ് പ്രതികൾക്ക് ഒപ്പം ഇരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യുക എന്നുമാണ് ഇഡി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ഇ ഡി കസ്റ്റഡിയിൽ വിട്ട റൗസ് അവന്യൂ കോടതി നടപടിക്കെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതി സമീപിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കാവുന്ന കെജ്റിവാളിന്റെ ആവശ്യം അംഗീകരിച്ചില്ല. ഹോളിക്ക് ശേഷം ബുധനാഴ്ച മാത്രമേ ഹർജി ഹൈക്കോടതി പരിഗണിക്കൂ. അറസ്റ്റും റിമാൻഡും നിയമവിരുദ്ധം എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ ആണ് അറസ്റ്റിനു പിന്നിൽ എന്ന പ്രചരണം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചു. വരുന്ന ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.