4 വയസുകാരിയെ ട്യൂഷന്‍ ടീച്ചറിന്റെ സഹോദരന്‍ ബലാത്സഗം ചെയ്തു…പ്രതിഷേധം വന്‍സംഘര്‍ഷത്തിലേക്ക് നയിച്ചു

Advertisement

ന്യൂഡല്‍ഹി: പാണ്ഡവ് നഗറില്‍ 4 വയസുകാരിയെ ട്യൂഷന്‍ ടീച്ചറിന്റെ സഹോദരന്‍ ബലാത്സഗം ചെയ്തു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം വന്‍സംഘര്‍ഷത്തിലേക്ക് നയിച്ചു. ട്യൂഷന്‍ സെന്ററിന് സമീപത്തെ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
ട്യൂഷന്‍ സെന്ററില്‍ എത്തിയ 4 വയസ്സുകാരി ടീച്ചര്‍ ഇല്ലാത്ത സമയത്താണ് പീഡനത്തിനിരയായത്. കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്ന പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറിന്റെ സഹോദരനാണ് ക്രൂരത കാട്ടിയതെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. പീഡന വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.