ആം ആദ്മി പ്രവർത്തകർ കൂട്ടത്തോടെ ഡൽഹിയിലേക്ക്; മെട്രോ സ്‌റ്റേഷനുകൾ അടച്ച് പോലീസ്

Advertisement

ന്യൂ ഡെൽഹി:
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും വളഞ്ഞുള്ള സമരം നടത്താനിരിക്കെ ഡൽഹിയിൽ വൻ സുരക്ഷ. പട്ടേൽ ചൗക്ക് മെട്രോ സ്‌റ്റേഷന് മുന്നിൽ പോലീസ് സന്നാഹം വർധിപ്പിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്‌റ്റേഷനും പ്രവർത്തകർ എത്തുന്നത് തടയാനായി പോലീസ് അടച്ചു.
അതേസമയം പഞ്ചാബിൽ നിന്നടക്കം ആംആദ്മി പ്രവർത്തകർ ഡൽഹിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇവരോട് പിരിഞ്ഞു പോകണമെന്നും ഇല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അതിശക്തമായ പ്രതിഷേധത്തിനാണ് എഎപി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം ആശുപത്രികളിൽ സൗജന്യ മരുന്നും പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകിയതായി ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും സൗരഭ് പറഞ്ഞു

Advertisement