അസമില്‍ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങുന്ന നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Advertisement

അസമില്‍ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങുന്ന നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പിന്നാലെ രാഷ്ട്രീയ വിവാദവും മുറുകുന്നു. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതരിയാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കിടയില്‍ കിടക്കുന്നത്. ഇയാള്‍ വിസിഡിസി ചെയര്‍മാനുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ നേതാവിന്റെ വിഡിയോ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തു. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. സംഭവത്തില്‍ പാര്‍ട്ടിയുമായോ സര്‍ക്കാരുമായോ യാതൊരുബന്ധവുമില്ലെന്ന് യിപിപിഎല്‍ നേതാവ് പ്രമോദ് ബോറോ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബസുമതരിയുടെ സുഹൃത്തുക്കള്‍ ഒരുപാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോയാണെന്നും ഇത് ഉപയോഗിച്ച് അദ്ദേത്തെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും പ്രമോദ് ബോറോ പറഞ്ഞു. ഫോട്ടോയിലെ പണം ബെഞ്ചമിന്‍ ബസുമാറ്റരിയുടെ സഹോദരിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement