ഈറോഡ് എംപി ഗണേശമൂർത്തിയുടെ മരണത്തിന് പിന്നിലെന്ത്?

Advertisement

കോയമ്പത്തൂർ: ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെയാണ് ഗണേശമൂർത്തിയെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കും മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈറോഡ് മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യാശ്രമം

ഡിഎംകെയാണ് ഈറോഡിൽ സാധാരണയായി മത്സരിക്കുന്നത്. ഇത്തവണ മുതിർന്ന നേതാവായ തന്നോട് ചോദിക്കാതെ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ ഗണേശമൂർത്തി വിഷമത്തിലായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു. രണ്ട് തവണ എംപിയും എംഎൽഎയുമായിട്ടുണ്ട് 77കാരനായ ഗണേശമൂർത്തി.