126 കോടിയുടെ സ്വത്തുള്ള ബി ജെ പി സ്ഥാനാർത്ഥിക്ക്കാറില്ല, പക്ഷേ തോക്കുണ്ട്

Advertisement

രാജസ്ഥാൻ: നാഗൗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ജ്യോതി മിർധക്ക് 126 കോടിയുടെ സ്വത്ത്. നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാണ് വിശദാശംങ്ങളുള്ളത്. അതേസമയം 126 കോടിയുടെ സ്വത്തുണ്ടെങ്കിലും സ്വന്തമായി കാർ ജ്യോതിയുടെ പേരിലില്ല
ലൈസൻസുള്ള ഒരു തോക്കും പിസ്റ്റളും ജ്യോതിയുടെ പക്കലുണ്ട്. ജയ്പൂർ, ഗുരുഗ്രാം, മുംബൈ, നാഗൗർ എന്നിവിടങ്ങളിലും പ്ലോട്ടുകളും ഫ്‌ളാറ്റുകളും കാർഷിക ഫാമുകളുമുണ്ട്. 1.70 ലക്ഷം രൂപ പണമായും ഭർത്താവിന്റെ പക്കൽ 1.40 ലക്ഷം രൂപയും കൈവശമുണ്ട്.

ജ്യോതിക്ക് 4.23 കോടിയുടെ ജംഗമ ആസ്തിയും ഭർത്താവിന് 31.84 കോടിയുടെ ജംഗമ ആസ്തിയുമുണ്ട്. 54.86 കോടിയുടെ സ്ഥാവര സ്വത്താണ് സ്ഥാനാർഥിക്കുള്ളത്. ഭർത്താവിന് 35.50 കോടിയുടെ സ്ഥാവര സ്വത്തുണ്ട്.