അരവിന്ദ് കേജരിവാളിനെ 4 ദിവസം കൂടി ഇ ഡി കസ്റ്റഡിയിൽ വിട്ടു; നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെയെന്ന് കേജ്രിവാൾ കോടതിയിൽ, കടുപ്പിച്ച് ഇ ഡി യും

Advertisement

ന്യൂഡെല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡിക്കാലാവധി 4 ദിവസം കൂടി നീട്ടി. കാലാവധി ഇന്ന് അവസാനിരിക്കെ ദില്ലി കോടതിയിൽ വാദപ്രതിവാദങ്ങൾ. 21 ന് രാത്രി 9 മണിക്ക് അറസ്റ്റ് ചെയ്ത കേജരിവാളിനെ ഇന്ന് ഉച്ചയ്ക്ക് 2 ന്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റൗസ് അവന്യു കോടതിയിൽ ഹാജരാക്കി.
സാക്ഷിമൊഴികളിലെ വൈരുദ്ധ്യം കോടതിക്ക് മുമ്പിൽ നിരത്തി
കേജരിവാൾ. എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയത്.സി ബി ഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെയെന്നും കേജരിവാൾ കോടതിയിൽ ചോദിച്ചു.ആം ആദ്മിയെ തകർക്കുക മാത്രമാണ് ഇ ഡി ലക്ഷ്യമെന്നും കേജരിവാൾ കോടതിയോട് പറഞ്ഞു .സ്വയം വാദിക്കാനാണെങ്കിൽ അഭിഭാഷകർ എന്തിനാണന്നായിരുന്നു ഇഡിയുടെ മറു ചോദ്യം.
കസ്റ്റഡി ഏഴ് ദിവസം കൂടി നീട്ടി നൽകണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആയതിനാലല്ല, അഴിമതിക്കേസിലാണ് അറസ്റ്റന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും ഇഡിയും വ്യക്തമാക്കി.മുഖ്യമന്ത്രിയെന്ന പ്രിവിലേജ് കോടതിയിലും ഉപയോഗിക്കുന്നതായി ഇഡി പറഞ്ഞു. പ്രത്യേക ആനുകൂല്യം നൽകരുതെന്നും ഇഡിയുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.

Advertisement