മണിപ്പൂരിൽ ഇസ്റ്റർ അവധി പുന:സ്ഥാപിച്ചു, വിവാദ ഉത്തരവ് പിൻവലിച്ചു

Advertisement

ഇംഫാൽ:മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി പുന:സ്ഥാപിച്ച് ഉത്തരവിറങ്ങി. മാർച്ച് 30, 31 (ഈസ്റ്റർ ഞായർ) ദിവസങ്ങൾ മണിപ്പുർ സർക്കാർ പ്രവർത്തി ദിവസമാക്കിയിരുന്നു. ഗവർണർ അനുസൂയ യുകെയ് ആയിരുന്നു അവധി പിൻവലിച്ചത്. ഇപ്പോൾ ഭരണ പ്രതിപക്ഷ പാർട്ടികളും, സഭാ നേതൃത്വവും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നാണ് അവധി പുന:സ്ഥാപിച്ച് വീണ്ടും ഉത്തരവിറക്കിയത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അവധി പിൻവലിച്ചിരുന്നത്.

Advertisement