ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്….

Advertisement

ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്…. കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട…
തമിഴ്നാട് വില്ലുപുരത്തെ പ്രമുഖ മുരുക ക്ഷേത്രത്തിലാണ് ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ 2.36 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ഉത്സവത്തോടനുബന്ധിച്ച് ഭഗവാന്‍ മുരുകന്റെ ശൂലത്തില്‍ കുത്തിയ നാരങ്ങയ്ക്ക് ദൈവിക ശക്തിയുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ഈ നാരങ്ങ വന്ധ്യത മാറ്റുമെന്നും കുടുംബത്തില്‍ അഭിവൃദ്ധി കൊണ്ടുവരുമെന്നുമുള്ള വിശ്വാസത്തില്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് നിരവധി ഭക്തരാണ്.
വില്ലുപുരത്തെ തിരുവാണെനല്ലൂര്‍ ഗ്രാമത്തിലാണ് പ്രമുഖ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ നടക്കുന്ന പങ്കുനി ഉതിരം ഉത്സവത്തോടനുബന്ധിച്ചാണ് ശൂലത്തില്‍ കുത്തിയ നാരങ്ങയുടെ ലേലം നടത്തുന്നത്. ചൊവ്വാഴ്ച ഒന്‍പത് നാരങ്ങയുടെ ലേലത്തിലൂടെയാണ് 2.36 ലക്ഷം രൂപ ക്ഷേത്രത്തിന് ലഭിച്ചത്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഓരോ ദിവസവും ഓരോ നാരങ്ങ വീതമാണ് ശൂലത്തില്‍ കുത്തുന്നത്. ഉത്സവത്തിന്റെ അവസാന ദിവസമാണ് ലേലം സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം ശൂലത്തില്‍ കുത്തിയ നാരങ്ങയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍ വന്നത്.

Advertisement